പുത്തൂർ: ഡി.വൈ.എഫ്.ഐ മാവടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സദസ് പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മീര.എസ്.മോഹൻ അദ്ധ്യക്ഷയായി. മേഖലാ സെക്രട്ടറി ആർ.രാജേഷ് കുമാർ, ആർ.മേഘ്ന, ഡി.എസ്.സുനിൽ,എ.അജി, ജി.രവീന്ദ്രൻ നായർ, ശിവശങ്കരപിള്ള, അഭിലേഷ് എന്നിവർ സംസാരിച്ചു.