പുനലൂർ: നഗരസഭയും ഗവ.താലൂക്ക് ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ 10ന് കൊവിഡ് ടെസ്റ്റ് നടത്തും. ചെമ്മന്തൂർ കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയം സ്വകാര്യ ബസ് സ്റ്റാൻഡ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് ടെസ്റ്റ് നടക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ എന്നിവർ അറിയിച്ചു. പട്ടണത്തിലെ ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോ ഡ്രൈവർമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും പ്രത്യേക ടെസ്റ്റ് നടത്തും. ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു.