കൊട്ടാരക്കര: എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ കേരളാ ഫീഡ്സ് ചെയർമാൻ കെ .എസ്. ഇന്ദുശേഖരൻനായർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗം ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പ്രശാന്ത് കാവുവിള, എം.സുരേന്ദ്രൻ,സജീ ചേരൂർ, മൈലംകുളം ദിലീപ്, സലിം തോപ്പിൽ, എസ്.രാജൻ, സുഭാഷ് ,അനി എന്നിവർ പങ്കെടുത്തു. കൊവിഡ് ദുരിതത്തിലായ തൊഴിലാളികൾക്ക് അടിയന്തരമായി 5000 രൂപ സാമ്പത്തിക സഹായം നൽകുക, തൊഴിലാളി ക്ഷേമനിധി പെൻഷൻ 3000 രൂപയായി
ഉയർത്തുക, തൊഴിലാളികൾക്ക് വേഗത്തിൽ കൊവിഡ് വാക്സിൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.