കൊല്ലം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും പ്രവാസി ജീവകാരുണ്യപ്രവർത്തകൻ അഡ്വ. എം.എ. സിറാജുദീനും 'വോയിസ് ഇസ്ലാം എക്സലൻസ് അവാർഡ്' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു.
25,000 രൂപയും ഫലകവുമാണ് അവാർഡ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ അവാർഡ് കമ്മിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കർദ്ദിനാൾ ക്ലിമ്മീസ് കത്തോലിക്കാ ബാവ പുരസ്കാര ജേതാക്കളെ പൊന്നാട അണിയിച്ചു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ സംസാരിച്ചു.