കൊല്ലം: കേരള മഹിളാ സംഘം കൊല്ലം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനം വാങ്ങില്ല, സ്ത്രീ ധനം കൊടുക്കില്ല, എന്ന മുദ്രാവാക്യമുയർത്തി ആഡംബര വിവാഹത്തിനെതിരെയും ലിംഗസമത്വത്തിനായും രക്തപ്രതിജ്ഞ ചെയ്തു.
ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടന്ന രക്ത പ്രതിജ്ഞ മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മേയറുമായ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡന്റ് മേഴ്സി ഹെർബർട്ട് അദ്ധ്യക്ഷത വഹിച്ചു. ജയശ്രി ആനന്ദബാബു സ്വാഗതവും ജോ. സെക്രട്ടറി കവിതാ വർഗീസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ സുജ, പ്രജി, സവിതാ എന്നിവർ പങ്കെടുത്തു. സിറ്റി കമ്മിറ്റിയുടെ ലോക്കൽ ചുമതലക്കാരായ അജിത, ശ്യാമള, ഹസീന, ഗീത, വിനിത, രജനി എന്നിവർ നേതൃത്വം നൽകി.