ശാസ്താംകോട്ട: കേരള ആർട്ടിസാൻസ് യൂണിയ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്കിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കാരാളിമുക്ക് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം സി.പി.എം കുന്നത്തൂർ ഏരിയാ സെക്രട്ടറി ടി.ആർ .ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 16 കേന്ദ്രങ്ങളിൽ സമരം നടത്തി . എൻ .യശ്പാൽ, എ.സാബു, കെ.ബാബു,രമേശ് കുന്നപ്പുഴ, വി.അനിൽ, കളീക്കത്തറ രാധാകൃഷ്ണൻ, കെ.കെ. ഡാനിയേൽ, സത്യൻ,ലത്തീഫ്, ശിവപ്രസാദ് തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു. പാചക വാതക ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻ വലിക്കുക, പൊതുമേഖല സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, ആർട്ടിസാൻസുകളെ കൊവിഡ് വാക്സിൻ മുൻഗണനാ വിഭാഗത്തിൽ ഉൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.