udf
യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ പുതുതായി അനുവദിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാത്തതിൽ യു.ഡി.എഫ് പ്രതിഷേധ ധർണ നടത്തി. വാക്സിനേഷൻ കേന്ദ്രം തുറക്കുന്നതിലെ പക്ഷപാതപരമായ ബ്ലോക്ക് പഞ്ചായത്തിന്റെ നടപടിക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ,പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്‌, വിദ്യാരംഭം ജയകുമാർ, എച്ച്.അബ്ദുൽ ഖലീൽ, സിജുകോശി വൈദ്യൻ, ബി.സേതുലക്ഷ്മി, ഇ.വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ശശികല, രാജി രാമചന്ദ്രൻ , ഷാജി ചിറക്കുമേൽ, സീബ സിജു, ഗംഗാദേവി, മിനി സുദർശൻ, സുനിത ലത്തീഫ് ,വർഗീസ് തരകൻ ,മനാഫ്, സജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് വർദ്ധിച്ചതിനാൽ ശാസ്താം കോട്ട, മൈനാഗപ്പള്ളി, ശൂരനാട് വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി വാക്സിനേഷൻ കേന്ദ്രങ്ങൾ അനുവദിച്ചത്. മൂന്ന് പഞ്ചായത്തുകളിലും സ്ഥലം ഏറ്റെടുക്കുകയും ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇടതുപക്ഷ ഭരണുള്ള ശാസ്താംകോട്ടയിൽ പുതിയ കേന്ദ്രം തുറന്നെങ്കിലും യു.ഡി.എഫ് ഭരണമുള്ള ശൂരനാട്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ കേന്ദ്രങ്ങൾ തുറക്കുന്നതിന് നടപടിയായില്ല. .കുന്നത്തൂരിലെ ഏറ്റവും വലിയ പഞ്ചായത്തായ മൈനാഗപ്പള്ളിയെ ഒഴിവാക്കിയാണ് ശാസ്താംകോട്ടയിൽ വാക്സിനേഷൻ കേന്ദ്രം തുറന്നത്.