അഞ്ചൽ: കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയവർക്കും അവശതകൾ അനുഭവിക്കുന്നവർക്കും വേണ്ടിയുളള ആയുർവേദ ചികിത്സാ പദ്ധതിയായ പുനർജനിക്ക് ഏരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈൻ ബാബു, ജി. അജിത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺ വി.രാജ്, മഞ്ജു ലേഖ, അജിമോൾ, ഗ്രമപഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ഡോ. മേരി സുഷമ എന്നിവർ സംസാരിച്ചു.