കൊല്ലം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ 256 വിദ്യാർത്ഥികളിൽ 230 പേർക്ക് ഡിസ്റ്റിംഗ്ഷനും 26 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സയൻസ് ഗ്രൂപ്പിൽ 484 മാർക്ക് നേടി റോഹൻ റസൽ ഒന്നാം സ്ഥാനവും 483 മാർക്ക് നേടി ആനി ഗബ്രിയേൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് ഗ്രൂപ്പിൽ 480 മാർക്ക് നേടി നന്ദന പ്രശാന്ത് ഒന്നാംസ്ഥാനവും 479 മാർക്കോടെ നന്ദന പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.