t

കൊല്ലം: കൊ​ട്ടി​യം എൻ.എ​സ്.എ​സ് ലാ കോ​ളേ​ജിൽ 2021-​22 അ​ദ്ധ്യ​യ​ന വർ​ഷത്തെ പ​ഞ്ച​വ​ത്സ​ര ബിഎ എൽഎൽ.ബി മാ​നേ​ജ്‌​മെന്റ് സീ​റ്റ് പ്ര​വേ​ശനത്തിനുള്ള അ​പേ​ക്ഷാഫാ​റം വി​ത​ര​ണം ആ​രം​ഭി​ച്ചു. പ്ല​സ് ടു അ​ഥ​വാ ത​ത്തു​ല്യ പ​രീ​ക്ഷ 45 ശതമാനം മാർ​ക്കിൽ കു​റ​യാ​തെ വിജയിച്ചി​രി​ക്ക​ണം. ഒ.ബി.സി, എ​സ്.ഇ.ബി.സി, എ​സ്.സി,എ​സ്.ടി വി​ഭാ​ഗം വി​ദ്യാർ​ത്ഥി​കൾ​ക്ക് മാർ​ക്കിൽ നി​യ​മാ​നു​സൃ​ത ഇളവുണ്ട്. അ​പേ​ക്ഷ​കർ​ക്ക് ​2021 ഡിസംബർ 31ന് 17 വ​യസ് പൂർ​ത്തി​യാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫീ​സ് 500 രൂ​പ. അ​പേ​ക്ഷാ​ഫോ​റം ത​പാ​ലിൽ ആ​വ​ശ്യ​മു​ള്ള​വർ പ്രിൻ​സി​പ്പ​ലി​ന്റെ പേ​രിൽ കൊ​ട്ടി​യ​ത്ത് മാറാ​വു​ന്ന 600 രൂ​പ​യു​ടെ ഡി.ഡി സ​ഹി​തം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങൾ​ക്ക് കോ​ളേ​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെടണം. അ​പേ​ക്ഷാ​ഫോ​റം വി​ത​ര​ണം പ്ര​വൃത്തി ദി​വ​സ​ങ്ങ​ളിൽ രാ​വി​ലെ 10.30 മു​തൽ മൂന്നുവരെ. ഫോൺ: 0474​ 2530581