കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ സഹകരണ അംഗ സമാശ്വാസ
ഫണ്ട് വിതരണം മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. മാരക രോഗബാധിതരായി ചികിത്സ തേടുന്ന അംഗങ്ങൾക്ക്
ക്ക് സംസ്ഥാന സഹകരണ വകുപ്പ് ഏർപ്പെടുത്തിയ പദ്ധതിയാണിത്. പ്രാഥമിക ഘട്ടത്തിൽ കടയ്ക്കൽ ,കുമ്മിൾ പഞ്ചായത്തുകളിലെ 86പേർക്ക് 19,60,000 രൂപയാണ് വിതരണം
ചെയ്യുന്നത് . ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ അദ്ധ്യക്ഷനായി .വൈസ് പ്രസിഡന്റ് പി.പ്രതാപൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, സുധിൻ, കെ.
എം .മാധുരി,ആർ.ശ്രീകുമാർ,വി.ബാബു , കെ.ജിസി,ശ്യാമളാവിലാസൻ,സുഭദ്ര തുടങ്ങിയവർ സംസാരിച്ചു.കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ശരണ്യയ്ക്ക് ബാങ്കിന്റെ കാഷ് അവാർഡും പ്രശസ്തിപത്രവും മന്ത്രി ചിഞ്ചു റാണി നൽകി.കുമ്മിളിൽ ബാങ്കിൽ നടന്ന സഹകരണ അംഗ സമാശ്വാസ
ഫണ്ട് വിതരണം പ്രസിഡന്റ് എസ്.വിക്രമൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷനാ
യി .പി.പ്രതാപൻ, ഡി.അജയൻ,പി.രജിതകുമാരി,കെ.കൃഷ്ണപിള്ള, ആർ.ബീന,ജയപാലൻ, ഇർഷാദ് തുടങ്ങിയവർ
സംസാരിച്ചു.