revathy-

കു​ന്ന​ത്തൂ​ർ​:​ ​സ്ത്രീ​ധ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഭ​ർ​ത്തൃ​പി​താ​വി​ന്റെ​ ​പ​രി​ഹാ​സ​ത്തെ​ത്തു​ട​ർ​ന്ന്,​ ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​നി​ല​മേ​ൽ​ ​ബൈ​ജു​ ​ഭ​വ​നി​ൽ​ ​സൈ​ജു​വി​ന്റെ​ ​ഭാ​ര്യ​ ​രേ​വ​തി​ ​കൃ​ഷ്ണ​ൻ​ ​(22​)​ ​ക​ട​പു​ഴ​ ​പാ​ല​ത്തി​ൽ​ ​നി​ന്ന് ​ക​ല്ല​ട​യാ​റ്റി​ൽ​ ​ചാ​ടി​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ശാ​സ്താം​കോ​ട്ട​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കി​ഴ​ക്കേ​ ​ക​ല്ല​ട​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഭ​ർ​ത്തൃ​വീ​ട്ടി​ലു​ണ്ടാ​യ​ ​മാ​ന​സി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​കു​ടും​ബം​ ​വി​ശ​ദ​മാ​യ​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്. രേ​വ​തി​യു​ടെ​ ​ഭ​ർ​ത്താ​വ് ​സൈ​ജു​ ​വി​ദേ​ശ​ത്ത് ​നി​ന്നു​ ​ഇ​ന്ന്​ ​നാ​ട്ടി​ലെ​ത്തും.​ ​ ഇ​ന്ന് ​ചെ​റു​പൊ​യ്ക​ ​ഓ​തി​ര​മു​ക​ളി​ലു​ള്ള​ ​രേ​വ​തി​യു​ടെ​ ​വീ​ട്ടി​ലാ​ണ് ​സം​സ്കാ​ര​ ​ച​ട​ങ്ങു​ക​ൾ.
ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ 11​ഓ​ടെ​യാ​ണ് ​നാ​ട്ടു​കാ​ർ​ ​നോ​ക്കി​ ​നി​ൽ​ക്കെ​ ​രേ​വ​തി​ ​ആ​റ്റി​ൽ​ ​ചാ​ടി​യ​ത്.​ ​നി​ർ​ദ്ധ​ന​ ​കു​ടും​ബാം​ഗ​മാ​യ​ ​യു​വ​തി​യെ​ ​സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി​ ​ഭ​ർ​ത്തൃ​പി​താ​വ് ​നി​ര​ന്ത​രം​ ​ആ​ക്ഷേ​പി​ക്കു​മാ​യി​രു​ന്നു​വ​ത്രെ.​ ​ധ​രി​ച്ചി​രു​ന്ന​ ​വെ​ള്ളി​ക്കൊ​ലു​സ് ​എ​ത്ര​ ​പ​വ​ന്റേ​താ​ണെ​ന്ന് ​ചോ​ദി​ച്ചാ​യി​രു​ന്നു​ ​പ​രി​ഹാ​സം.​ഇ​ത​റി​ഞ്ഞ​ ​മാ​താ​വ് ​വി​വാ​ഹ​ ​ധ​ന​സ​ഹാ​യ​മാ​യി​ ​പ​ട്ടി​ക​ജാ​തി​ ​വ​കു​പ്പി​ൽ​ ​നി​ന്നു​ ​ല​ഭി​ച്ച​ 70,000​ ​രൂ​പ​യ്‌ക്ക് ​സ്വ​ർ​ണ​ക്കൊ​ലു​സ് ​വാ​ങ്ങി​ ​ന​ൽ​കി.​വീ​ണ്ടും​ ​മാ​ന​സി​ക​ ​പീ​ഡ​ന​വും​ ​പ​രി​ഹാ​സ​വും​ ​തു​ട​ർ​ന്ന​താ​ണ് ​രേ​വ​തി​യെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ക്കു​ന്നു.
വീ​ട്ടി​ലെ​ ​വി​വ​ര​ങ്ങ​ളെ​ല്ലാം​ ​രേ​വ​തി​ ​സൈ​ജു​വി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ഇ​വ​ർ​ക്കി​ട​യി​ൽ​ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ​ഇ​ല്ലാ​യി​രു​ന്നു​വെ​ണ് ​വി​വ​രം.​സൈ​ജു​വി​ന് ​അ​വ​സാ​ന​മാ​യി​ ​അ​യ​ച്ച​ ​സ​ന്ദേ​ശ​ത്തി​ലും​ ​പി​താ​വി​ന്റെ​ ​ക്രൂ​ര​ത​ക​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​അ​ച്ഛ​ന്റെ​ ​ആ​ഗ്ര​ഹം​ ​പോ​ലെ​ ​സൈ​ജു​ ​വേ​റെ​ ​വി​വാ​ഹം​ ​ക​ഴി​ക്ക​ണ​മെ​ന്നും​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്ന​താ​യി​ ​രേ​വ​തി​യു​ടെ​ ​സ​ഹോ​ദ​രി​ ​ര​മ്യാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.

 മുങ്ങിമരണം

രേവതിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ തഹസിൽദാരുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ഫോറൻസിക് ബോർഡിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം.