കുന്നത്തൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓട്ടോ - ടാക്സി തൊഴിലാളികളെ പട്ടിണിക്കിടുന്നുവെന്നാരോപിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷ(ഐ.എൻ.ടി.യു.സി)ന്റെ നേതൃത്വത്തിൽ സമരം നടത്തി.പെട്രോൾ,ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, ഓട്ടോ - ടാക്സി നിരക്ക് വർദ്ധിപ്പിക്കുക,ഇന്ധന ഇന്ധന സബ്സിഡി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു. മൈനാഗപ്പള്ളി സ്റ്റാൻഡിൽ നടന്ന സമരം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജെ.സരോജാക്ഷൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് തടത്തിൽ സലീം അദ്ധ്യക്ഷനായി. ഹമീദ് കുഞ്ഞ്,ജയകുമാർ ,നൗഫൽ,നൗഷാദ്,സക്കറിയ തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സുദർശനൻ സ്വാഗതവും പ്രസിഡന്റ് മോഹനൻ നന്ദിയും പറഞ്ഞു.