കൊല്ലം: കൊവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ കലാ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ജില്ലയിലെ കലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആംസ് കൂട്ടായ്മ പ്രവർത്തനമാരംഭിച്ചു. സംഗീതം, ചിത്രകല, നൃത്തം, അഭിനയം എന്നിവ സമന്വയിപ്പിച്ചുള്ള ഓൺലൈൻ ക്ളാസുകളാണ് ആംസ് ലക്ഷ്യമിടുന്നത്. കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപൻ നിർവഹിച്ചു. കൊല്ലം ഡി.ഡി.ഇ സുബിൻ പോൾ ലോഗോ പ്രകാശനം ചെയ്തു.