കൊല്ലം: ഗാനഗന്ധർവൻ യേശുദാസിനെയും തന്നെയും അപമാനിക്കുന്ന വീഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിക്കുന്നവെന്ന് ആരോപിച്ച് ഗായകൻ ആശ്രാമം ഉണ്ണിക്കൃഷ്ണൻ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
2016ൽ റെക്കാർഡ് ചെയ്ത യേശുദാസും ആശ്രാമം ഉണ്ണിക്കൃഷ്ണനും ഒരുമിച്ചുള്ള വീഡിയോയുടെ കുറച്ച് ഭാഗം അടർത്തിയെടുത്ത് അപകീർത്തികരമായ തലക്കെട്ടിലാണ് പ്രചരിപ്പിക്കുന്നത്. രണ്ട് സ്ത്രീകളുടെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് പ്രചാരണം.