കൊല്ലം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി മന്ത്രിയുടെ കോലം കത്തിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. കമറുദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുങ്കൽ രാജഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. ഇ.കെ. കലാം, മണക്കാട് സലീം, പിണക്കൽ സക്കീർഹു സൈൻ എംഎച്ച്. സനോഫർ, സലീം വയന കുളം, കുട്ടിക്കട ശരീഫ്, ജഹാങ്കീർ, ഹസൈൻ ചകിരിക്കട, നിഷാദ്, അസൈൻ പള്ളിമുക്ക്, ഷിബിലി, മുനീർ ബാനു, ഷംനാദ്, അൻഷാദ്, ഷാഹുൽ, കലാം, അൻവർ ഷ, സലിം ഷാ തുടങ്ങിയവർ നേതൃത്വം നൽകി.