v
കൊല്ലം ജില്ലാ പഞ്ചായത് സംഘടിപ്പിച്ച കലാകായിക പ്രതിഭകൾക്കുള്ള സാമ്പത്തിക സഹായ വിതരണം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയുടെ മൂന്നാംഘട്ടം ഡെപ്യൂട്ടി സ്പീക്കർ ചിറ്രയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കലാ കായിക മേഖലകളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട മേഖലയിൽ കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. കവിത, ചെറുകഥ, നോവൽ പ്രസിദ്ധീകരണം, നാടൻ പാട്ട്, ശാസ്ത്രീയ സംഗീതം, ചിത്രകല തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് സാമ്പത്തിക സഹായം അനുവദിച്ചത്. അൻപത് ലക്ഷം രൂപയാണ് പ്രോജക്ടിന്റെ ആകെ ചെലവ്. 59 കലാകായിക പ്രതിഭകൾക്ക് പദ്ധതിയുടെ ഭാഗമായി ആനുകൂല്യം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ. പി.കെ ഗോപൻ, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. രശ്മി, എസ്. സോമൻ, പ്രിജി ശശിധരൻ, ബി. ജയന്തി, എസ്. സെൽവി,​ സെക്രട്ടറി കെ. പ്രസാദ്, അസി. പട്ടികജാതി വികസന ഓഫീസർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം സ്വാഗതം പറഞ്ഞു.