പുനലൂർ: പൊതുമേഖല സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ (ആ.പി.എൽ)പുനലൂർ ഹെഡ് ഓഫീസിന് മുന്നിൽ ആർ.പി.എൽ വർക്കേഴ്സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി സി.അജയപ്രസാദ്, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോബോയ് പേരെര തുടങ്ങിയവർ സംസാരിച്ചു. കൊവിഡിനെ തുടർന്ന് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച വാക്സിനേഷൻ നടത്തുക, മാസ്ക് വിതരണം ചെയ്യുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക് സർക്കാർ നിശ്ചയിച്ചതും ട്രെയിൻ കാർഡ് സ്ഥാപിച്ചതിനുമുള്ള ശമ്പളങ്ങൾ നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.