പരവൂർ: കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി പ്രകാരം പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ 36 അംഗങ്ങൾക്ക് ചികിത്സാ ധനസഹായവും വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡി. സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗം ബി. ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. ഷീല, മോഹനൻപിള്ള, എ. സുധൻ, ശാലിനി, സജിത തുടങ്ങിയവർ പങ്കെടുത്തു. വി. സുരേന്ദ്രൻപിള്ള സ്വാഗതവും സെക്രട്ടറി പി.ജി. സിന്ധു നന്ദിയും പറഞ്ഞു.