കൊട്ടാരക്കര: മരം മുറി വിവാദത്തിൽപ്പെട്ട കൊട്ടാരക്കര നഗരസഭ ചെയർമാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരസഭക്ക് മുന്നിൽ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തും വിധമായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്റ്റുചെയ്തു നീക്കി. ബി.ജെ.പി നഗരസഭ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര, അജിത് ചാലൂക്കോണം, രാജീവ് കേളമത്ത്, സുരേഷ് അമ്പലപ്പുറം, ദീപു പടിഞ്ഞാറ്റിൻകര, രാജേഷ് ബാബു, വിജിൽ, കണ്ണൻ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.