xl
ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി.സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തഴവ: ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊവിഡ് വാക്സിനേഷനിൽ അനാവശ്യ രാഷ്ട്രിയ ഇടപെടീൽ നടക്കുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് പ്രവർത്തകരേയും ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും മർദ്ദിച്ചുവെന്നാരോപിച്ചായിരുന്നു മാർച്ച് .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, പാർലമെന്ററി പാർട്ടി ലീഡർ യുസുഫ് കുഞ്ഞ് ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്.

പ്രതിഷേധ മാർച്ച് ഡി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നീലികുളം സദാനന്ദൻ അദ്ധ്യക്ഷനായി. മഞ്ജുക്കുട്ടൻ, കെ.എം.നൗഷാദ്, കെ.എസ്.പുരം സുധീർ, പ്രസേനൻ, മേടയിൽ ശിവപ്രസാദ്, ആദിനാട് മജീദ്, ഷഫീക്, ദീപക് എന്നിവർ സംസാരിച്ചു.