പുനലൂർ: നഗരസഭയിലെ ആരംപുന്നയിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തകർ വാട്ടർഅതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി.വാർഡിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് കാണിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവാക്കൾ സമരം സംഘടിപ്പിച്ചത്.
രണ്ട് ദിവസത്തിനുള്ളിൽ കുടി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്ന അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു.
ഡി.വൈ.എഫ് .ഐ പുനലൂർ ഏരിയ സെക്രട്ടറി എസ്.എൻ.രാജേഷ് ധർണ ഉദ്ഘാടനം ചെയ്തു.ചെമ്മന്തൂർ മേഖല കമ്മിറ്റി സെക്രട്ടറി ശ്യാഗിൻ അദ്ധ്യക്ഷനായി. താഹ, ബിനീഷ്, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.