കൊല്ലം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ വെട്ടിത്തലത്താഴം നവ്ദീപ് പബ്ളിക് സ്കൂളിന് നൂറുമേനി വിജയം. 96.8 ശതമാനം മാർക്ക് നേടി ഗോപിക മനോജ് ഒന്നാം സ്ഥാനവും 96.4 ശതമാനം മാർക്ക് വീതം കരസ്ഥമാക്കി അമിത വി. അനിൽ, അലൻ സാം എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷയെഴുതിയ 74 വിദ്യാർത്ഥികളിൽ 67 പേർ ഡിസ്റ്റിംഗ്ഷനും ഏഴുപേർ ഫസ്റ്റ് ക്ളാസും നേടി. 90 ശതമാനത്തിന് മുകളിൽ മാർക്കോടെ 19 വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കിയെന്നും സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ, പ്രിൻസിപ്പൽ അർവിന്ദ് ക്ളീറ്രസ് എന്നിവർ അറിയിച്ചു.