hindu
ഹിന്ദു ഐക്യവേദി കൊല്ലം കോർപ്പറേഷൻ സമിതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ധർണ

കൊല്ലം: പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളോടുള്ള കേരള സർക്കാരിന്റെ വിവേചനത്തിന്നെതിരെ ഹിന്ദു ഐക്യവേദി കൊല്ലം കോർപ്പറേഷൻ സമിതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സായാഹ്ന ധർണ നടത്തി. കുഡുംബി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ബാബു ഉദ്ഘാടനം ചെയ്തു. സമിതി വർക്കിംഗ് പ്രസിഡന്റ് പ്രകാശ് പുത്തൻനട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സുബാഷ് കുറ്റിശേരി, കോർപ്പറേഷൻ സമിതി പ്രസിഡന്റ് തെക്കേക്കാവ് മോഹനൻ, ട്രഷറർ അജുകുമാർ, സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായ ഉദയകുമാർ, ഷർദാമു, മുരുകൻ പുതിയകാവ് തുടങ്ങിയവർ നേതൃത്വം നൽകി. കോർപ്പറേഷൻ സമിതി ജനറൽ സെക്രട്ടറി ജയൻ പട്ടത്താനം സ്വാഗതം പറ‌ഞ്ഞു.