rajesh

ചാത്തന്നൂർ: ദുരിതങ്ങളുടെ നടുവിൽ നിന്ന് ചാത്തന്നൂർ മീനാട് മാവിള രാജേഷ് ഭവനിൽ രാജേഷ് (48) യാത്രയായി. തലച്ചോർ ദ്രവിച്ചുപോകുന്ന രോഗം ബാധിച്ച് ഏറെക്കാലമായി കിടപ്പിലായിരുന്നു.

ജന്മനാ തലയുടെ വലിപ്പം കൂടുതലായിരുന്ന രാജേഷിന് വർഷങ്ങൾക്കു മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റതോടെയാണ് ദുരിതം തുടങ്ങിയത്. മരിച്ചുവെന്ന് കരുതിയിടത്തു നിന്ന് തിരിച്ചെത്തിയെങ്കിലും മെനിഞ്ചസിൽ നീർക്കെട്ടു വന്ന് തലച്ചോർ ക്രമേണ അലിയുന്ന അപൂർവ്വരോഗം ബാധിച്ച് ഓർമ്മ നശിച്ച് കിടപ്പുരോഗിയായ രാജേഷിന്റെ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നാനാഭാഗങ്ങളിൽ നിന്നു സഹായങ്ങളെത്തിയിരുന്നു. ഇതിനിടെ രണ്ടുമാസം മുമ്പ് ശരീരത്തെ വ്രണങ്ങൾ പുഴുവരിക്കുന്ന അവസ്ഥയുമുണ്ടായി. ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: അഭിജിത്ത്, സാഗര.