ചാത്തന്നൂർ : വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. സുന്ദരേശൻപിള്ള, പി.പി. സജിമോൻ, ജോയി, സുരേഷ് ബാബു, ജോർജ്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, ഷൈനി ജോയ്, ശാർങ്‌ഗദാസ്, സഹദേവൻ, മീനാട് ദിലീപ്, ചാത്തന്നൂർ മുരളി, ജനാർദ്ദനൻപിള്ള, പ്രഭാകരൻപിള്ള, ചന്ദ്രപ്രസാദ്, അൻസർ എന്നിവർ നേതൃത്വം നൽകി.