കൊല്ലം: വൈസ്മെൻ ഇന്റർനാഷണൽ സോൺ 2 ഡിസ്ട്രിക്ട് 4 കൊല്ലം ഗവർണറായി ആർ. പ്രസന്നകുമാറും സെക്രട്ടറിയായി ഷിബു മനോഹർ കൊട്ടിയവും ചുമതലയേറ്റു. ജി. ശിവൻകുട്ടിപിള്ള (ട്രഷറർ), പ്രകാശ് ജോർജ് (ബുള്ളറ്റിൻ എഡിറ്റർ), ആർ. നന്ദകുമാർ (ചീഫ് കോ ഓർഡിനേറ്റർ), ജിസ, എസ്.ആർ. മനോജ് (വൈസ് ഗേ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുഖത്തല ഗ്രേറ്റ് നികേതൻ സെന്റ് ജൂഡ് നഗറിൽ നടന്ന ചടങ്ങിൽ റീജിണൽ ഡയറക്ടർ ജോൺസൺ കെ. സഖറിയാ സത്യവാചകം ചൊല്ലിക്കൊടുത്തു. റീജിയണൽ സെക്രട്ടറി ജോയ്സ് ജേക്കബ്, മുൻ ഇന്ത്യാ ഏരിയാ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ് ഖാൻ, സ്ഥാനം ഒഴിയുന്ന ഗവർണർ ലഫ്റ്റനന്റ് കേണൽ കെ.കെ. ജോൺ, ഡോ. എ.കെ. ശ്രീഹരി, അഡ്വ. എൻ. സതീശ് കുമാർ, ടി. ജയൻ തുടങ്ങിയവർ പങ്കെടുത്തു.