v
വി​ദ്യാ​ ​ത​രം​ഗി​ണി​ ​സ്കീം​ ​പ്ര​കാ​രമുള്ള മൊബൈൽ ഫോൺ വായ്പയുടെ രണ്ടാം ഘട്ട വിതരണം പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ വിദ്യാ തരംഗിണി സ്കീം പ്രകാരം ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ വായ്പയുടെ രണ്ടാം ഘട്ട വിതരണം പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുരുതര രോഗങ്ങൾ ബാധിച്ച ബാങ്ക് അംഗങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ റിലീഫ് ഫണ്ട് വിതരണോദ്ഘാടനം കൊല്ലം ജോയിന്റ് രജിസ്ട്രാർ ജനറൽ പ്രവീൺ ദാസ് നിർവഹിച്ചു.
ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കു പലിശ രഹിത മൊബൈൽ ഫോൺ വായ്പ നൽകുന്നുണ്ട്. ചടങ്ങിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ ഡി. സുനിൽലാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എസ്.കെ. ശോഭ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് മുൻ പ്രസിഡന്റ്‌ ആർ.സുഭാഷ്, ഭരണസമിതി മുൻ അംഗങ്ങളായ കൃഷ്ണപ്രസാദ്, ശശിധരൻ പിള്ള, സുദർശനൻ എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പട്ടത്താനം വിക്രമൻ സ്വാഗതവും അഡ്വ. എസ്.ആർ.രാഹുൽ നന്ദിയും പറഞ്ഞു.