പോരുവഴി: കർഷക സംഘം വനിതാ സബ് കമ്മിറ്റി പോരുവഴി കിഴക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർദ്ധനവിനെതിരെ ഏഴാംമൈൽ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണ സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരി യാ കമ്മിറ്റി അംഗം അജിത അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറി ബേബി കുമാർ , ഗ്രാമ പഞ്ചായത്ത് അംഗം ശ്രീതാ സുനിൽ ,രാജി ഉദയൻ , ജസീന്ത എലിസബത്ത് ടി. മണി എന്നിവർ പങ്കെടുത്തു.