ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ ഏറം 378-ാം നമ്പർ ശാഖായോഗം പരിധിയിൽ പ്ളസ് ടുവിന് മികച്ച വിജയം നേടിയ കുട്ടികളെ അവാർഡ് നൽകി ആദരിക്കുമെന്ന് ശാഖ പ്രസിഡന്റ് കെ.ആർ. വലലൻ അറിയിച്ചു. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം ആഗസ്റ്റ് 10നകം ശാഖ സെക്രട്ടറിയെ സമീപിക്കണം.