കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ നൂറ് മേനി വിജയം . കൊവിഡ് സാഹചര്യത്തിലും ഓൺലൈനിലുടെ അദ്ധ്യാപകർ കുട്ടികൾക്ക് കുറ്റമറ്റ രീതിയിൽ ക്ലാസുകൾ നൽകിയതിനാലാണ് മികവാർന്ന വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പഷ ഡോ.സിന്ധു സത്യദാസ് പറഞ്ഞു. വിജയിച്ച എല്ലാ വിദ്യാർത്ഥകളെയും സ്കൂൾ മാനേജേമെന്റിന് വേണ്ടി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജനും പ്രസിഡന്റ് കെ.സുശീലനും അഭിനന്ദിച്ചു.