ചവറസൗത്ത്: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി വി.ശിവൻകുട്ടി രാജിവക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ്,സഹകരണ ബാങ്ക് പ്രസിഡന്റ് എൽ.ജസ്റ്റസ്,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാംകുമാർ,ഭാരവാഹികളായ സജുമോൻ,സന്തോഷ്,രജീഷ്,ജോയി മാടത്തിൽ,സുരേന്ദ്രൻപിള്ള,മധുകാരാണ എന്നിവർ നേതൃത്വം നൽകി.