vocational-training

കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ജൻശിക്ഷൺ പദ്ധതിപ്രകാരം നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ സെന്ററിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. തയ്യൽ, ബ്യൂട്ടീഷ്യൻ, കമ്പ്യൂട്ടർ, അലുമിനിയം ഫാബ്രിക്കേഷൻ, വെൽഡിംഗ്, തുകൽ ഉത്പന്ന നിർമ്മാണം തുടങ്ങിയവയിൽ മൂന്ന് മുതൽ ആറ് മാസം വരെയുള്ള പരിശീലനമാണ് നടത്തുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും സംരഭം ആരംഭിക്കുന്നതിനുള്ള മാർഗനിർദ്ദേശവും ലഭിക്കും. 13ന് മുമ്പ് സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9847053530.