കടയ്ക്കൽ: ചിതറ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം മന്ത്രി ജി. ആർ .അനിൽ ഉദ്ഘാടനം ചെയ്തു.
മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷതവഹിച്ചു. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ബ്ലോക്ക് പഞ്ചായത്തംഗം അസീന, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം .എസ് .മുരളി,ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ .സി. അനിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി .സുകു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീം,സി.പി.ഐ സെക്രട്ടേറിയറ്റ് അംഗം കെ. ബി. ശബരീനാഥ്, കണ്ണൻകോട് സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.