photo
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ജീവനക്കാർക്ക് കോവിഡ് വ്യാക്സിൻ നൽകുന്നതിന്റെ ഭാഗമായി കൊമേഴ്സ്യൽ ഓഫീസർ ബി.വി. സുരേഷ് കുമാറിന് വാക്സിൻ നൽകുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ്, മറ്റ് ഉദ്യോഗസ്ഥരായ ബോബി ആന്റണി, ആനന്ദകുമാർ, രഞ്ജിത് രാജ, ഗിരീഷ് കുമാർ, ഡോ. സുകൃത് സി. നാരായണൻ, സ്മിത് രാജ് തുടങ്ങിയവർ സമീപം

അഞ്ചൽ: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങി. പിറവന്തൂർ, മാങ്കോട് എന്നീ പ്രഥാമിക ആശുപത്രികളുടെയും കോർപ്പറേഷന്റെ കമ്പൈൻഡ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് വാക്സിൻ നൽകുന്നത്. ആദ്യഘട്ടമായി കോർപ്പറേഷന്റെ ഫാംസ് ഓഡിറ്റോറിയത്തിൽവച്ച് മുന്നൂറ് പേർക്കാണ് വാക്സിൻ നൽകിയത്. ചിതൽവെട്ടി, കുമരംകുടി, മുള്ളുമല, ചെരിപ്പിട്ടകാവ് എസ്റ്റേറ്റുകളിലെ എല്ലാ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഉടൻ വാക്സിനേഷൻ നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് പറഞ്ഞു. ഡോ. സന്ധ്യാസുധാകർ, ഹെൽത്ത് ഇൻസ്പെക്ടർ അജിത് കുമാർ, കോർപ്പറേഷൻ മെഡിക്കൽ ഓഫീസർ ഡോ. സുകൃത് സി. നാരായണൻ, ലേബർ വെൽഫെയർ ഓഫീസർ കുര്യൻ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ്, ഡയറക്ടർ ബോബി ആന്റണി കമ്പനി സെക്രട്ടറി ആനന്ദകുമാർ, ജനറൽ മാനേജർ രഞ്ജിത് രാജ, ചീഫ് അക്കൗണ്ട്സ് ഓഫീസർ ഗിരീഷ് കുമാർ, പേഴ്സണൽ മാനേജർ സ്മിത് രാജ് തുടങ്ങിയവരും ക്യാമ്പിൽ പങ്കെടുത്തു.