ചാത്തന്നൂർ: ജൈവകൃഷിക്ക് ആവശ്യമായ വളം, ജൈവ കീടനാശിനികൾ, വളർച്ചാത്വരകങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനും കുടുംബശ്രീ കർഷകർക്ക് ലഭ്യമാക്കുന്നതിനുമായി നെടുങ്ങോലത്ത് ഹരിതശ്രീ ബയോ ഫാർമസി പ്രവർത്തനമാരംഭിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലാദേവി തൈ വിതരണം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശകുന്തള, മിനിമോൾ ജോഷ്, സുബി പരമേശ്വരൻ, വാർഡ് മെമ്പർ രതീഷ്, ജനപ്രതിനിധികളായ രജനീഷ്, മേരി റോസ്, സജില, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി കെ. സജീവ്, കൃഷി ഓഫീസർ അഞ്ചു വിജയൻ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ ആർ. രാഹുൽ, ബയോ ഫാർമസി സംരംഭക ശ്രീക്കുട്ടി, ജൈവകൃഷി കോ ഓർഡിനേറ്റർ വെണ്ണില, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.