photo

അഞ്ചൽ: കൊവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ യുവാക്കൾ നടത്തിയപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവുമുള്ള സമൂഹമായി പുതുതലമുറ വളർന്നുവരണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ പറഞ്ഞു. എ.ഐ.വൈ.എഫ് ഇടയം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെയും ആക്രി ചലഞ്ചിലൂടെയും സ്വരൂപിച്ച തുക ഉപയോഗിച്ച് ഇടയം മേഖലയിലെ ആറ് കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങിയ മൊബൈലിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു സജിലാൽ. ഇടയം ശ്രീനാരായണ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മനൂപ് അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മുഹമ്മദ് നാസിം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മാസ് ലൈബ്രറി സെക്രട്ടറി എൻ. രമേശൻ നിർവഹിച്ചു. അസർ അസീസ്, അൻസാർ തടിക്കാട്,അജിതകുമാരി, അനിൽ, ബിനു, ദിദീഷ് അപ്പു തുടങ്ങിയവർ സംസാരിച്ചു.