ചാത്തന്നൂർ : കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിൽ കവിസമ്മേളനം സംഘടിപ്പിച്ചു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത കവികളായ ബാബു പാക്കനാർ, കെ.ജി. രാജു, രാജുകൃഷ്ണൻ, ടി.ആർ. ഷിബു, കവയിത്രി ഷീലാമധു എന്നിവർ കവിതകൾ ചൊല്ലി. കവികൾക്ക് സമുദ്രതീരം കുടുംബത്തിന്റെ വകയായി മൊമന്റോ നൽകി. ഡോ. ആർ. ജയചന്ദ്രൻ, ബിനു, ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ ആർ.ഡി. ലാൽ നന്ദി പറഞ്ഞു.