കരുനാഗപ്പള്ളി : ഓൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി യോഗം പ്രസിഡന്റ്
സലീം ചക്കാലയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സിമന്റിന്റെയും കമ്പിയുടെയും വില വർദ്ധനവ് നിയന്ത്രിക്കുക, വർക്കിന്റെ സെക്യൂരിറ്റി തുകയുടെ കാലാവധി രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെ ഉയർത്തിയത് പിൻവലിക്കുക, 2016ലെ ഷെഡ്യൂൾ നിരക്ക് പുതുക്കി നിശ്ചയിക്കുക, ടാറിന്റെ മാറ്റവില നൽകാനുള്ള സർക്കാർ ഉത്തരവനുസരിച്ച് ബിൽതുക അനുവദിക്കുക, കൊവിഡ് നിയ്രന്തണം, കാലാവസ്ഥാ വ്യതിയാനം, മെറ്റീരിയലിന്റെ ദൗർലഭ്യം എന്നീ കാരണങ്ങളാൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന പണികളുടെ കാലാവധി നീട്ടുക, മുഖ്യമന്ത്രിയുടെയും. എം.പി, എം.എൽ.എമാരുടെയും ഫണ്ടോടുകൂടിയ വർക്കുകളുടെ ബിൽതുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. ഗോപി, ആർ. മുരളി, എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എസ്. പ്രഹ്ളാദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രസന്നൻ സ്വാഗതവും കെ.കെ. രവി നന്ദിയും പറഞ്ഞു.