v

അഞ്ചൽ: ആയൂരിന് സമീപം പെരുങ്ങളളൂരിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ വിശ്രമിക്കുകയായിരുന്ന ലോറി ഉടമയും ഡ്രൈവറുമായ അജയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഇത്തിക്കര വയലിൽ വീട്ടിൽ അഖിൽ ഭാസി (20) അറസ്റ്റിൽ. കേസിലെ മറ്റൊരു പ്രതി സുധീൻ നേരത്തെ ആറസ്റ്റിലായിരുന്നു. മൂന്ന് പേർ കൂടി പിടിയിലാവാനുണ്ട്.

ആയൂരിന് സമീപത്തെ സി.സി.ടി.വി പരിശോധനയിലാണ്പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചത്. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘത്തലവനായ കൊട്ടാരക്കര ഡിവൈഎസ്.പി ആർ. സുരേഷ് പറഞ്ഞു. പിടിയിലായവർ ഹൈവേ മോഷണ സംഘത്തിലുള്ളവരാണ്. ചാത്തന്നൂരിന് സമീപം ഒരു യാത്രക്കാരന്റെ മൊബൈൽ ഫോണും സംഘം അപഹരിച്ചിരുന്നു. ഇവർ യാത്രചെയ്ത ഒരു ബൈക്ക് കൊലപാതകത്തിന് ശേഷം ഇത്തിക്കര ആറ്റിൽ ഉപേക്ഷിച്ചിരുന്നു ഈ ബൈക്കും പൊലീസ് കണ്ടെടുത്തു. 40 അംഗ പൊലീസ് സംഘം ഉൾപ്പെട്ട സ്ക്വാഡ് അന്വേഷിക്കുന്നത്.