-photo

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തള്ളിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വാളകം അണ്ടൂർ ശാലിനി വിലാസത്തിൽ ശശിയെയാണ്(56)​ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നാട്ടുകാരിയായ പെൺകുട്ടിയോട് ശശി പണം കടം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോഴായിരുന്നു അതിക്രമം. ദേഹോപദ്രവം ഏൽപ്പിച്ചശേഷം തള്ളിയിടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.