കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെർച്വൽ കലോത്സവ് 'റിഥം 2021' സംഘടിപ്പിച്ചു. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവേൽ പഴവൂർ പടിക്കൽ ദീപം തെളിച്ചു. ഫാ. വർഗീസ് കൊച്ചുകളീക്കൽ അനുഗ്രഹ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആർട്സ് കോ ഓർഡിനേറ്റർമാരായ ദീപ വിനോദ്, എസ്. സിന്ധ്യ എന്നിവർ നേതൃത്വം നൽകി.