rotari-
റോട്ടറി ക്ലബ്‌ ഒഫ് ക്വയിലോൺ സൗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന തയ്യൽ മെഷീൻ വിതരണം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റോട്ടറി ക്ലബ്‌ ഒഫ് ക്വയിലോൺ സൗത്തിന്റെ ആഭിമുഖ്യത്തിൽ 'എന്റെ ഗ്രാമം' റോട്ടറി ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി പന്മന വടക്കുംതലയിൽ വനിതകൾക്ക് തയ്യൽ മെഷീനുകളും കുട്ടികൾക്ക് സൈക്കിളുകളും വിതരണം ചെയ്തു. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്‌ പ്രസിഡന്റ് എ.എം. നൗഫൽ, അസിസ്റ്റന്റ് ഗവർണർ ജ്യോതിപ്രസാദ്, സെക്രട്ടറി അഷ്‌റഫ്‌ സലിം, ട്രഷറർ വിജു, വിനോദ്, ശിവകുമാർ, ശ്രീകുമാർ, വാർഡ് മെമ്പർ രാജീവ് കുഞ്ഞുമണി തുടങ്ങിയവർ പങ്കെടുത്തു.