prakada-
മന്ത്രിയുടെ രാജിക്കായ് കോൺഗ്രസ് പ്രകടനം നടത്തി.

പോരുവഴി : മന്ത്രി വി.ശിവൻകുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് പോരുവഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ നടന്ന പ്രകടനവും യോഗവും കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ.രവി ഉദ്ഘാടനം ചെയ്തു. കിണറു വിള നാസർ അദ്ധ്യക്ഷനായി.

നേതാക്കളായ സുഹൈൽ അൻസാരി, എം.എ സലീം, അർത്തിയിൽ അൻസാരി, അബ്ദുൽ സമദ്, റഹിം നാലുതുണ്ടിൽ, ചക്കുവള്ളി നസീര്‍, പോരുവഴി ജലീൽ, ഹനീഫാ ഇഞ്ചവിള, അജ്മൽ അർത്തിയിൽ, ബഷീർ കുഞ്ഞാൻ്റയ്യം, അബ്ദുള്ളാ സലീം, ബഷീർ വരിക്കോലി എന്നിവർ പങ്കെടുത്തു