കൊട്ടിയം: ക്രിമിനൽ കേസിൽ വിചാരണ നടപടി നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എ. നാസിമുദീൻ ലബ്ബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷനായി. പി. ശുചീന്ദ്രൻ, എ എം. ഷെമീർഖാൻ, ജിൻസി ഇബ്രാഹിംകുട്ടി, അനീഷ്, എച്ച് എം. ഷെരീഫ്, ഷെമീർ സിമ്പിൾ, ഷാജഹാൻ, ശിഹാബ്, ഷാനവാസ്, കബീർ, മുനീർ, അനസ് ഷെഫീഖ്, സുനിൽ കുമാർ, താജുദീൻ എന്നിവർ സംസാരിച്ചു.