പോരുവഴി : പോരുവഴി പ്രാഥമിക ആരോഗ്യ കേന്ദ്രം യൂത്ത് കോൺഗ്രസ് ഇടയ്ക്കാട് മേഖലാ കമ്മിറ്റി ഉപരോധിച്ചു. കഴിഞ്ഞ ദിവസം 102 വയസുള്ള കൊവിഡ് രോഗി ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോൾ വേണ്ട വിധം പരിചരിക്കാതെയും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കാതെയുമിരുന്ന പോരുവഴി പി.എച്ച്.സിയിലെ ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെയാണ് ഉപരോധിച്ചത്.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നിതിൻ പ്രകാശ്, മണ്ഡലം പ്രസിഡന്റ് അബ്ദുള്ള സലിം, ഇടക്കാട് രതീഷ്, ജോബിൻ, സുബിൻ.എസ് ലാലുമോൻ, അഭിജിത് ഗുരുക്കൾശേരിൽ,അഖിൽ .ബി .രാജ്, നവീൻ ശ്രീരാഗം, അഖിൽ രാജ്, എന്നിവർ പങ്കെടുത്തു.