കൊല്ലം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഭാവനം ചെയ്ത ഗുരു കാരുണ്യം പദ്ധതിയിലുൾപ്പെടുത്തി കാൻസർ ബാധിതനായ കരുനാഗപ്പള്ളി യൂണിയനിലെ മണപ്പള്ളി വടക്ക് 4179-ാം നമ്പർ ശാഖാംഗമായ രതീഷ് ഭവനത്തിൽ തുളസീധരന് കരുനാഗപ്പള്ളി യൂത്ത് മൂവ്മെന്റെ ചികിത്സാ ധനസഹായം നൽകി.
യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ കൺവീനർ ശർമ്മ സോമരാജൻ ധനസഹായം കൈമാറി. ചടങ്ങിൽ 4179-ാം നമ്പർ ശാഖാ സെക്രട്ടറി അനിൽകുമാർ, യൂണിയൻ കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലി കുളം സിബു, സെക്രട്ടറി ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത് ലാൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റി അംഗങ്ങളായ വിപിൻ തെക്കഞ്ചേരി, സുരേഷ് ബാബു, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ
എസ്.എൻ.ഡി.പി യോഗം മണപ്പള്ളി 4179-ം നമ്പർ ശാഖാംഗമായ തുളസീധരൻ വേണ്ടി എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് സമാഹരിച്ച ചികിത്സാ ധനസഹായം യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ കൈമാറുന്നു. ശാഖാ സെക്രട്ടറി അനിൽകുമാർ, യൂണിയൻ കമ്മറ്റി മെമ്പർ രാമകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് നീലി കുളം സിബു,, സെക്രട്ടറി ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് രഞ്ജിത് ലാൽ, യൂത്ത് മൂവ്മെന്റ് യൂണിയൻകമ്മിറ്റി അംഗങ്ങളായ വിപിൻ, സുരേഷ് ബാബു, സുനിൽ കുമാർ തുടങ്ങിയവർ സമീപം.