ചവറ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളെ അപേക്ഷിച്ച് ചവറ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന വാക്സിൻ വളരെ കുറവാണെന്ന് പരാതി. മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളിക്കും ധാരാളം കച്ചവട സ്ഥാപനങ്ങളും ഉള്ളചവറ ഗ്രാമ പഞ്ചായത്തിൽ ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്സിൻ ലഭിക്കുന്നില്ല . 23 വാർഡുകളുള്ള ചവറ ഗ്രാമ പഞ്ചായത്തിന് ആവശ്യത്തിന് വാക്സിനും നിലവിലെ വാക്സിൻ സെന്ററിന് പുറമെ ഒരു വാക്സിൻ സെന്ററും കൂടി അനുവദിക്കണമെന്നും അതിന് ആവശ്യമായ ഡോക്ടറുടെയും സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ചവറ ഗ്രാമ പഞ്ചായത്ത് സമിതി സ്ഥലം എം.എൽ.എയ്ക്കും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും നിവേദനം നൽകി.