photo
ആര്യങ്കാവ് പഞ്ചായത്തിലെ ഹാരിസൻ പ്ലാൻേറഷനിലെ ചേനഗിരി റബർ എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പാൽപ്പുര കുത്തി തകർത്ത നിലയിൽ

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ ചേനഗിരി എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന റബർ പാൽ ഒഴിക്കുന്ന പാൽപ്പുര കുത്തി തകർത്തു. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. പുലർച്ചെ വരെ കാട്ടാന റബർ തോട്ടങ്ങളിൽ കറങ്ങി നടന്നതോടെ ടാപ്പിംഗിന് ഇറങ്ങാൻ മടിക്കുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ് കഴിഞ്ഞ രണ്ട് വർഷമായി തോട്ടം മേഖലയിൽ ഇറങ്ങുന്ന കാട്ടാന വ്യാപകനാശം വരുത്തിയിട്ടുണ്ട്.ഇത് കൂടാതെ തോഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ എത്തുന്ന പുലി തൊഴുത്തിൽ കെട്ടിയിരിക്കുന്ന വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നതും പതിവാണ്.