phot
ചെങ്കോട്ട-തിരുവന്തപുരം അന്തർ സംസ്ഥാന പാതയിലെ കൂവക്കാട്ട് കടപുഴകി വീണ കൂറ്റൻ മരങ്ങൾ ഫയർഫോഴ്സ് മുറിച്ച് നീക്കുന്നു

പുനലൂർ: കനത്ത കാറ്റിൽ കൂറ്റൻ മരങ്ങൾ കട പുഴകി വീണ് ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു .ഇന്നലെ വൈകിട്ട് 4.30ന് പാതയിലെ കൂവക്കാട്ടായിരുന്നു സംഭവം. പാതയോരത്ത് നിന്ന രണ്ട് കൂറ്റൻ അക്കേഷ്യമരങ്ങളാണ് പിഴുത് പാതയോരത്ത് കൂടി കടന്ന് പോയ 11 കെ.വി. വൈദ്യുതി ലൈനിലും റോഡിലും വീണത്. പുനലൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. സീനിയർ ഫയർ ഓഫീസർ മുരളിധര കുറിപ്പിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് മരങ്ങൾ മുറിച്ച് നീക്കിയത്.